ഉത്തര്‍പ്രദേശ് മന്ത്രിയ്‌ക്കെതിരെ കൊലക്കേസ്
ല്ലി: ഉത്തര്‍പ്രദേശ് മായാവതി മന്ത്രിസഭാംഗമായ ജമുന നിഷാദിനെതിരെ പോലീസ് കൊലക്കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
ഒരു പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ട കേസിലാണ് ജമുനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് ഫിഷറീസ് മന്ത്രിയാണ് ജമുന നിഷാദ്.
മന്ത്രിയും പാര്‍ട്ടി അനുഭാവികളും നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതാണ് മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ കാരണം.
നിഷാദ് സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് നടപടി കാര്യക്ഷമമല്ലെന്നാരോപിച്ചാണ് മന്ത്രിയും അനുഭാവികളും മഹാരാജ്‌ഗഞ്‌ജ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
പോലീസ് സ്‌റ്റേഷനടുത്തു വെച്ച് അനുഭാവികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അനുഭാവികളിലൊരാള്‍ പോലീസിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ആയുധങ്ങളും തട്ടിയെടുത്തിരുന്നു.
.












Click it and Unblock the Notifications