ലോട്ടറി നിരോധിയ്‌ക്കാന്‍ ഉദ്ദേശമില്ല: തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി നിരോധിയ്‌ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം ചോദിച്ച സാഹചര്യത്തിലാണ് മന്ത്രി കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ധന വില്‌പന നികുതിയില്‍ ഇളവ് പ്രഖ്യാപിയ്‌ക്കുന്നത് വൈകിയത് കേന്ദ്ര സര്‍ക്കാര്‍ വില കുറയ്‌ക്കാന്‍ കാത്തിരുന്നത് കാരണമാണെന്നും മന്ത്രി പറഞ്ഞു.
വില്‌പന നികുതി ഇളവ് പ്രഖ്യാപിയ്‌ക്കുകയും അത് നടപ്പാക്കാതെ വില വര്‍ധിപ്പിച്ചതിനെതിരെ ഹര്‍ത്താല്‍ സംഘടപ്പിയ്‌ക്കുകയും ചെയ്‌ത നടപടി വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
ഇത്രയും വലിയ തോതില്‍ ഇന്ധന വില വര്‍ധന വരുത്തിയത് കേന്ദ്രത്തിന്റെ ജന വിരുദ്ധ നയത്തിന്റെ ഭീകരമുഖമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications