ടോക്കിയോവില്‍ യുവാവ് 6 പേരെ കുത്തിക്കൊന്നു
ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ തിരക്കേറിയ വീഥിയില്‍ ട്രക്കിലെത്തിയ യുവാവ് ആറു പേരെ കുത്തിക്കൊന്നു. 12 പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
ഒരു യുവതിയടക്കം അഞ്ചു പേരാണ് അക്രമിയുടെ കത്തിയ്‌ക്കിരയായത്. ജപ്പാനിലെ സൈബര്‍ യുവത്വം ഏറെയെത്തുന്ന അകിബാര ജില്ലയിലെ ഇലക്ട്രിക് ടൗണ്‍ എന്ന നഗരത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്‌തു. കൊലപാതകം നടത്താന്‍ തന്നെയാണ് 25കാരനായ തോമോഹിറോ കാറ്റോ നഗരത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.
2001ല്‍ പ്രൈമറി സ്‌കൂളില്‍ ഒരാള്‍ എട്ട് കുട്ടികളെ കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഈ കൂട്ടക്കൊലപാതകവും അരങ്ങേറിയിരിക്കുന്നത്.












Click it and Unblock the Notifications