ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 513 പോയിന്റും നിഫ്‌റ്റി 120 പോയിന്റും ഇടിഞ്ഞു.
ആഗോള വിപണിയിലെ ഇടിവിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണികളിലുമുണ്ടായത്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞിരുന്നു.
ഇടയ്‌ക്ക് 350 പോയിന്റ് സെന്‍സെക്‌സ് തിരിച്ചു പിടിച്ചെങ്കിലും വീണ്ടും 513 ലേയ്‌ക്ക് ഇടിയുകയായിരുന്നു.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ വില വര്‍ധനവ് മൂലം അമേരിക്കന്‍ ഓഹരി വിപണിയായ ഡോ. ജോണ്‍സ് വെള്ളിയാഴ്‌ച വന്‍ തോതില്‍ ഇടിഞ്ഞിരുന്നു.












Click it and Unblock the Notifications