മുന്‍ ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം
ദില്ലി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലാദ്യമായി ഒരു മുന്‍ ചീഫ് ജസ്റ്റിസിനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് സര്‍ക്കാരിനെ സമീപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാളിനെതിരെയാണ് വിജിലന്‍സ് അന്വേഷണാനുമതി തേടിയിട്ടുള്ളത്.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയക്കു തന്നെ ഭംഗം വരുത്തിയേക്കാവുന്ന അന്വേഷണാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
സബര്‍വാളിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട ഒരു കൂട്ടം പരാതിയില്‍ മേലാണ് വിജിലന്‍സ് അന്വേഷണത്തിന് നീക്കമാരംഭിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ സബര്‍വാള്‍ നടത്തിയ അഴിമതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി എന്ന സംഘടനയും മറ്റു ചില വ്യക്തികളുമാണ ്‌സബര്‍വാളിനെതിരെ പരാതി നല്‌കിയത്.
പരാതികളില്‍ അന്വേഷണം വേണമോയെന്ന കാര്യമിപ്പോള്‍ കേന്ദ്ര നിയമമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ചീഫ് ജസ്റ്റിസായിരിക്കെ നോയിഡയ്ക്കടുത്തുള്ള ഭൂമി വിപണി വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ മകന് നേടിക്കൊടുക്കാന്‍ സഹായിച്ചുവെന്നാണ് സബര്‍വാളിനെതിരായ പ്രധാന ആരോപണം. ഇക്കാര്യം നേരത്തെ സബര്‍വാള്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications