കൈക്കൂലി: ഹൈവെ അതോറിറ്റി മാനേജര്‍ പിടിയില്‍
തൃശൂര്‍: ദേശീയപാതയ്‌ക്കു സമീപം കെട്ടിടം നിര്‍മ്മിയ്‌ക്കാന്‍ അനുമതി നല്‌കുന്നതിന് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഡി. വേണുഗോപാലിനെ സിബിഐ സംഘം അറസ്റ്റു ചെയ്‌തു.
ഞായറാഴ്‌ച വൈകിട്ട് തൃശൂര്‍ ചെമ്പുക്കാവിനടുത്തുള്ള ഓഫീസില്‍ നിന്നാണ് ആന്ധ്ര സ്വദേശിയായ ഇയാളെ അറസ്‌റ്റു ചെയ്‌തത്.
ദേശീയപാത-47ല്‍ മണ്ണൂത്തിയ്‌ക്കടുത്ത് പുതിയ കെട്ടിടം നിര്‍മ്മിയ്‌ക്കാനായി പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ പ്രോജക്ട് ഡയറക്ടറെ സമീപിച്ചിരുന്നു.
എന്നാല്‍ ദേശീയപാത വികസിപ്പിയ്‌ക്കുന്നതിനാല്‍ അനുമതി നല്‌കാന്‍ തടസ്സങ്ങളുണ്ടെന്ന് പറഞ്ഞാണ് വേണുഗോപാല്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് തുക 90,000 ആയി കുറച്ച ശേഷം ഞായറാഴ്‌ച കൈമാറാനും ഇരുവരും ധാരണയിലെത്തി.
ജോസ് ഇക്കാര്യം സിബിഐയെ അറിയിച്ചതനുസരിച്ചാണ് ഏഴംഗ സിബിഐ സംഘം വേണുഗോപാലിനെ കൈയ്യോടെ പിടികൂടിയത്. എറാണാകുളം ഇടപ്പിള്ളി മുതല്‍ വാളയാര്‍ വരെയുള്ള നാഷണല്‍ ഹൈവെയാണ് വേണുഗോപാലിന്റെ പരിധിയില്‍ വരുന്നത്.












Click it and Unblock the Notifications