പൂവരണി പെണ്‍വാണിഭം: മുഖ്യപ്രതി അറസ്റ്റില്‍
കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസി (39)യെ പോലീസ് അറസ്‌റ്റു ചെയ്‌തു.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ ബന്ധുവായ ഏളാടി ആലീസ് ജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നാണ് ലിസി പിടിയിലായത്. ലിസിയ്‌ക്കൊപ്പം ഭര്‍ത്താവ് ടോമി, മകള്‍ എന്നിവരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
പീഡനത്തിനിരയായി എയ്‌ഡ്‌സ് ബാധിച്ചു മരിച്ച രാജിയു(14)ടെ പിതൃസഹോദരിയുടെ മകളാണ് ലിസി. പെണ്‍കുട്ടിയുടെ അമ്മ സൂസമ്മ നല്‌കിയ പരാതിയിന്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് അയര്‍ക്കുന്നത്തെ വീട് പൂട്ടി ലിസി ഒളിവില്‍ പോയത്.
പൂവരണി സ്വദേശയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായിരുന്ന രാജിയെ അവധി ദിവസങ്ങളില്‍ തിരുവല്ലയില്‍ താമസിച്ചിരുന്ന ജോമി, ജ്യോതിഷ് എന്നിവര്‍ക്ക് കൈമാറി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.
തന്നെ ഭീഷണിപ്പെടുത്തിയാണ് പത്തു മാസത്തോളം പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി എയ്‌ഡ്‌സ് ബാധിതയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുമ്പോണ്‍ അമ്മ സൂസമ്മയോട് പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications