രജനിയുടെ മരണത്തിനു പിന്നില്‍ എസ്‌എഫ്‌ഐ നേതാവ്; സുരേന്ദ്രന്‍
കോഴിക്കോട്: രജനി എസ് ആനന്ദിന്റെ മരണത്തിന് പിന്നില്‍ മുതിര്‍ന്ന എസ്‌എഫ്‌ഐ നേതാവിന് പങ്കുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ഇക്കാരണത്തിലാണ് ഖാലിദ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ രണ്ടു വര്‍ഷമായി പൂഴ്‌ത്തി വെച്ചിരിയ്‌ക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനും സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
എന്നാല്‍ വാര്‍ത്താ സമ്മേളനത്തിനിടയില്‍ ആരോപണ വിധേയനായ എസ്‌എഫ്‌ഐ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സുരേന്ദ്രന്‍ തയ്യാറായില്ല.
ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിയ്‌ക്കുന്നതു വരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭമാരംഭിയ്‌ക്കുമെന്നും സുരേന്ദ്രന്‍ പ്രസ്താവിച്ചു.












Click it and Unblock the Notifications