വിപണി പിടിയ്‌ക്കാന്‍ വില കുറഞ്ഞ ഐഫോണ്‍
ന്യൂയോര്‍ക്ക്: മൊബൈല്‍ വിപണി അടക്കി വാഴുന്ന നോക്കിയയെ വീഴ്‌ത്താന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നു.
3ജി സംവിധാനമുള്ള രണ്ടാം തലമുറയിലുള്ള ഐഫോണ്‍ കുറഞ്ഞ വിലയ്‌ക്ക് പുറത്തിറയ്‌ക്കിയാണ് വിപണി കൈയ്യടക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്.
ഐഫോണ്‍ വാങ്ങാന്‍ ആളുകള്‍ മടിയ്‌ക്കുന്നത് അതിന്റെ വിലയാണ്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നത് എന്ന് വിശേഷണവുമായാണ് പുതിയ ഐഫോണ്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചത്.
എട്ടു ജിബി സംഭരണ ശേഷിയുള്ള ഐഫോണിന് വെറും 199 ഡോളറാണ് (8340 രൂപ) വില. 16 ജിബിയ്‌ക്ക് 299 (12830 രൂപ) ഡോളറും.
ജിപിഎസ് സംവിധാനത്തോടെയാണ് പുതിയ തലമുറ ഐഫോണ്‍ ഉപഭോക്താക്കളെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2ജി പിന്തുണയ്‌ക്കുന്ന ഐഫോണിന്റെ വേഗത വളരെ കുറവായിരുന്നു. ഇത് ഉപഭോക്താക്കളെ തൃപ്‌തരാക്കിയിരുന്നില്ല.
കുറഞ്ഞ വിലയ്‌ക്ക് വിപണിയിലെത്തുന്ന ഐഫോണ്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വന്‍ ചലനം സൃഷ്ടിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
8 ജിബി സംഭരണ ശേഷിയുള്ള നോക്കിയയുടെ ഫോണിന് ഇരുപതിനയിരം രൂപയ്‌ക്ക് മുകളില്‍ വില വരുമ്പോള്‍ അതെ നിലവാരത്തിലുള്ള ഐഫോണ്‍ വെറും ഒന്പതിനായിരം രൂപയ്‌ക്ക് ലഭിയ്ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഐഫോണിലേക്ക് ആകര്‍ഷിയ്‌ക്കപ്പെടുമെന്ന് ഉറപ്പാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications