ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു
മുംബൈ: ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്‌റ്റിയും ഈ വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ് ചൊവ്വാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവും പലിശ നിരക്ക് വര്‍ധിപ്പിയ്‌ക്കുമെന്ന സൂചനയുമാണ് ചൊവ്വാഴ്‌ചത്തെ തകര്‍ച്ചയ്‌ക്ക് വഴി മരുന്നിട്ടത്. രാവിലെ 86 പോയിന്റ് നഷ്ടത്തോടെ 14,980 പോയിന്റിലാണ് മുംബൈ ഓഹരി വിപണി വ്യാപാരം ആരംഭിച്ചത്.
ഇടയ്‌ക്ക് ആരോഗ്യ മേഖലയിലെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചത് വിപണിയ്‌ക്ക് ചെറിയ പ്രതീക്ഷ നല്‌കിയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്കു ശേഷം നടന്ന വ്യാപാരത്തില്‍ സൂചികയ്‌ക്ക 400 പോയിന്റോളം നഷ്ടം നേരിട്ടു. ബാങ്കിങ്, ഐടി ഓഹരികളിലെല്ലാം ചൊവ്വാഴ്‌ച മാന്ദ്യം അനുഭവപ്പെട്ടു.
ദേശീയ സൂചികയായ നിഫ്‌റ്റിയിലും ഇടിവ് ദൃശ്യമായിരുന്നു. നിഫ്‌റ്റി 51 പോയിന്റ് നഷ്ടത്തില്‍ 4450 ലാണ് വ്യാപാരം അവാസാനിപ്പിച്ചത്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 177 പോയിന്റ് നഷ്ടത്തില്‍ 14,889ലാണ് ക്ലോസ് ചെയ്‌തത്.
ഒഎന്‍ജിസി, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി സത്യം, തുടങ്ങിയ പ്രമുഖ ഓഹരികള്‍ക്കെല്ലാം ചൊവ്വാഴ്‌ച നഷ്ടം സംഭവിച്ചിട്ടുണ്ട്.
അതെ സമയം സിപ്ല, ഭെല്‍, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, റാന്‍ബാക്‌സി തുടങ്ങിയവ നേട്ടം രേഖപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications