ബിഎസ്‌എന്‍എല്‍ നിരക്കുകള്‍ കുറച്ചു
ദില്ലി: ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജു നിരക്കുകളില്‍ ബിഎസ്‌എന്‍എല്‍ 50 ശതമാനം കുറവ് വരുത്തി.
ലാന്‍ഡ് ലൈനില്‍ നിന്നും മറ്റെല്ലാ നെറ്റ് വര്‍ക്കിലേക്കുമുള്ള എസ്‌ഡിടി നിരക്ക് 2.40 രൂപയില്‍ നിന്നും 1.20 ആയാണ് കുറച്ചത്.
ഗ്രാമീണ മേഖലയിലെ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 80 പൈസയ്‌ക്ക് എസ്‌ഡിടി വിളിയ്‌ക്കാം.
ലാന്‍ഡ് ലൈനില്‍ നിന്നും ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണിലേക്കുള്ള നിരക്കുകള്‍ മിനിറ്റിന് 1.20 രൂപയില്‍ നിന്നും 0.60 പൈസയാക്കിയും കുറവ് വരുത്തിയിട്ടുണ്ട്.
അതെ സമയം ബിഎസ്‌എന്‍എല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് നിരക്കില്‍ 40-50 ശതമാനം കുറവാണ് വരുത്തിയിട്ടുള്ളത്.
പോസ്‌റ്റ്‌പെയ്‌ഡില്‍ വിവിധ പ്ലാനുകളിലായി .40 മുതല്‍ 1.40 വരെ രൂപ പരിധിയിലാണ് പുതുക്കിയ എസ്‌ടിഡി നിരക്ക്.
കൂടാതെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ബിഎസ്‌എന്‍എല്‍ നമ്പറുകള്‍ തിരഞ്ഞെടുത്ത് ലോക്ക് കോള്‍ 0.20 പൈസ നിരക്കിലും എസ്‌ടിഡി 0.60 പൈസയ്‌ക്കും വിളിയ്‌ക്കാം. റോമിംഗ് ചാര്‍ജ്ജിലും വന്‍ ഇളവുകളാണ് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications