കോണ്‍സ്‌റ്റബിള്‍ വെടിയേറ്റു മരിച്ച സംഭവം: യുപി മന്ത്രി അറസ്‌റ്റില്‍
ലക്‌നൊ: കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പുറത്താക്കിയ ഫിഷറീസ് സഹമന്ത്രി ജമുന നിഷാദിനെ പോലീസ്‌അറസ്‌റ്റു ചെയ്‌തു.
മഹാരാജ്‌ഗഞ്ച് കോട് വാലി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍ കൃഷ്‌ണാനന്ദ റായിയെ വെടി വെച്ചു കൊന്ന കേസിലാണ് ജമുന നിഷാദിനെ പോലീസ് അറസ്‌റ്റു ചെയ്‌തിരിയ്‌ക്കുന്നത്.
മായാവതിയുടെ വസതിയിലേക്ക് പോകുന്നതിനിടെയാണ് നിഷാദിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. അറസ്‌റ്റ് ചെയ്‌ത മന്ത്രിയ ഹസ്രത്‌ഗഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
സംഭവത്തില്‍ ജമുന നിഷാദിന് പ്രഥമദൃഷ്ട്യാ യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ മന്ത്രിയെ അറസ്റ്റു ചെയ്യില്ലെന്നുമാണ് ഡിജിപി വിക്രം സിങ് തിങ്കളാഴ്‌ച പറഞ്ഞിരുന്നത്. എന്നാല്‍ സംഭവ സ്ഥലത്ത് മന്ത്രിയ കണ്ടുവെന്ന സാക്ഷികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്‌റ്റുണ്ടായിരിക്കുന്നത്.
മന്ത്രിയും അനുയായികളും നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെയാണ് കോണ്‍സ്‌റ്റബിള്‍ വെടിയേറ്റു മരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications