ജേക്ക്‌ബ് പൂന്നൂസിന് ഡിജിപി പദവി
തിരുവനന്തപുരം: എഡിജിപി ജേക്കബ് പുന്നൂസിന് ഡിജിപി പദവി നല്‌കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇപ്പോഴുള്ള ഡിജിപി രമണ്‍ ശ്രീവാസ്‌തവ കേന്ദ്ര സര്‍വീസിലേക്കു പോയാല്‍ അഡീഷണല്‍ ഡിജിപി രാജന്‍ വധേക്കറിനും ഡിജിപി പദവി നല്‌കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
സമ്പൂര്‍ണ ബജറ്റ് സമ്മേളനം ജൂണ്‍ 23ന് ആരംഭിയ്‌ക്കാനും ഇത് സംബന്ധിച്ച് ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‌കാനും യോഗത്തില്‍ തീരുമാനമായി.
ജാഗ്രതകുറവ് കാട്ടിയെന്ന് ആരോപിച്ച് ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും നീക്കിയ ജയരാജനെ തത്സഥാനത്ത് വീണ്ടും നിയമിച്ചത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്.












Click it and Unblock the Notifications