നിവേദിതയുടെ ഖേദ പ്രകടനത്തില്‍ ഹൈക്കോടതിയ്‌ക്ക് അതൃപ്‌തി
കൊച്ചി: ചൊവ്വാഴ്‌ച രാവിലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ സമര്‍പ്പിച്ച ഖേദ പ്രകടനത്തില്‍ ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തി.
കോടതി പരാമര്‍ശിച്ച കാര്യങ്ങളിലല്ല റവന്യൂ സെക്രട്ടറി പ്രതികരിച്ചതെന്നും അവരുടെ നിലപാടുകളില്‍ സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് വീണ്ടും അടുത്തയാഴ്‌ച പരിഗണിയ്‌ക്കും. ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് തന്നെ കോടതി അടുത്തയാഴ്‌ച പ്രഖ്യാപിച്ചേക്കും.
അതെ സമയം കോടതിയലക്ഷ്യേക്കേസായി ഇത് പരിഗണിച്ചിട്ടില്ല. കേസില്‍ ഗോള്‍ഫ് ക്ലബിന് വിശദീകരണം നല്‌കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത സംഭവത്തിലാണ് റവന്യൂ സെക്രട്ടറിയ്ക്കെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications