റവന്യൂ സെക്രട്ടറി ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‌കി
കൊച്ചി: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‌കി. ജസ്റ്റിസ് എസ്. സിരിജഗന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മാപ്പേക്ഷ സമര്‍പ്പിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്.
തിരുവനന്തപുരത്തെ കവടിയാറിലുള്ള ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കരുതെന്ന എജിയുടെ നിര്‍ദ്ദേശം അവഗണിച്ച് ക്ലബ് ഏറ്റെടുത്ത നടപടി ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എജിയുടെ ഉത്തരവ് ധിക്കരിയ്‌ക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ പുനപരിശോധനാ ഹര്‍ജി നല്‌കിയിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിരിജഗന്‍ നിവേദിതയെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഖേദം പ്രകടിപ്പിച്ച് സത്യവാങ്‌മൂലം സമര്‍പ്പിയ്‌ക്കാന്‍ നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications