ജനിയ്‌ക്കാത്ത ശിശുവിന് ശസ്‌ത്രക്രിയ
മെല്‍ബണ്‍: വൈദ്യശാസ്‌ത്ര ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ ഗര്‍ഭസ്ഥ ശിശുവിന് ശസ്‌ത്രക്രിയ നടത്തി.
22 ആഴ്‌ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ കാലുകള്‍ക്ക് വൈകല്യം വരാതിരിയ്‌ക്കാനാണ് തങ്ങള്‍ ഈ അപൂര്‍വ ശസ്‌ത്രക്രിയയ്‌ക്ക് തുനിഞ്ഞതെന്ന് മൊണാഷ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
കയ്‌ലി ബൊളെന്‍ എന്ന ഓസ്‌ട്രേലിയക്കാരിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനാണ് ശസ്‌ത്രക്രിയ നടത്തിയത്. കയ്‌ലി 18 ആഴ്‌ച ഗര്‍ഭിണിയായപ്പോഴാണ് ശിശുവിന്റെ കാലുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഗര്‍ഭ പിണ്ഡാവരണ ചര്‍മ്മം ഭ്രൂണത്തിന്റെ കാലുകളെ ചുറ്റിയ നിലയിലായിരുന്നു. ഈ സമയത്ത് ശസ്‌ത്രക്രിയ നടത്തുന്ന കുഞ്ഞിന്റെയും മാതാവിന്റെയും ജീവന് അപകടകരമായിരുന്നെങ്കിലും കുഞ്ഞ് വികലാംഗനായി ജീവിയ്‌ക്കുന്നതിനേക്കാള്‍ ശസ്‌ത്രക്രിയയാണ് നല്ലതെന്ന് മാതാപിതാക്കള്‍ അതിന് സമ്മതിയ്‌ക്കുകയായിരുന്നു.
ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം ജനുവരിയില്‍ കയ്‌ലി പ്രസവിയ്‌ക്കുകയും ചെയ്‌തു.
ശസ്‌ത്രക്രിയ സമയത്ത് വലതുകാല്‍ വീര്‍ത്ത് എല്ലു പുറത്തേക്ക് ഉന്തി നിന്നതിനാല്‍ ആ കാലില്‍ അപ്പോള്‍ ശസ്‌ത്രക്രിയ നടത്തിയിരുന്നില്ല. ജനിച്ച് രണ്ടാഴ്‌ചയ്‌ക്കു ശേഷമാണ് അത് നടത്തിയത്. കുട്ടി സുഖമായിരിക്കുന്നുവെന്നും രണ്ട് കാലിനും സ്വാധീനമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications