റാന്‍ബാക്‌സി ജപ്പാന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക്
ടോക്കിയോ: ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന കമ്പനിയായ റാന്‍ബാക്‌സിയെ പ്രമുഖ ജപ്പാന്‍ മരുന്ന് ഉത്‌പാദക കമ്പനിയായ 'ദായിച്ചി സാങ്കിയോ' ഏറ്റെടുക്കുന്നു.
റാന്‍ബാക്‌സി കമ്പനിയിലെ പ്രമോട്ടര്‍മാരായ മല്‍വീന്ദര്‍ സിങ്ങും ശിവിന്ദര്‍ സിങ്ങും തങ്ങളുടെ ഉടമസ്ഥതയിലൂള്ള 34.8% ഓഹരി വില്‌ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
റാന്‍ബാക്‌സിയുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ദായിച്ചിയുടെ ശ്രമം. ഏതാണ്ട് 400 കോടി ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടക്കുക.
ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഇടപാടുകളിലൊന്നായി ഇത് മാറും. ഓഹരിയൊന്നിന് 529.75 രൂപയുണ്ടായിരുന്ന റാന്‍ബാക്‌സിയുടെ ഓഹരികള്‍ 735 രൂപ നിരക്കിലാണ് ദായിച്ചി സാങ്കിയോ വാങ്ങിയത്.












Click it and Unblock the Notifications