പോലീസുകാര്‍ പീഡിപ്പിച്ച യുവതി സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കി
ദില്ലി: ബലാത്സംഗം ചെയ്‌ത പോലീസുകാര്‍ക്കെതിരെ പരാതി നല്‌കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി പഞ്ചുകുലയിലെ ഹരിയാന പോലീസ് ആസ്ഥാനത്തിനു സമീപം വിഷം കഴിച്ച് ജീവനൊടുക്കി.
നേരത്തെ യുവതി ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്‌കിയ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തില്‍ പോലീസുകാരായ ബല്‍രാജ് സിങ്, ഷീലക് റാം എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
എന്നിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യുവതി അധികൃതര്‍ക്കു മുന്നില്‍ തന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഇതിനിടെ കേസിലെ പ്രതികളായ പോലീസുകാര്‍ കേസ് പിന്‍വലിയ്‌ക്കാന്‍ യുവതിയുടെ മേല്‍ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു.
മൂന്ന് മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു ബൈക്ക് മോഷണക്കേസുമായി ഇവരുടെ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. ഭര്‍ത്താവിനെ വിട്ടയ്‌ക്കാന്‍ പോലീസുകാര്‍ 6000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
എന്നാല്‍ കൈക്കൂലി നല്‌കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിന് പോലീസുകാര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ ഭര്‍ത്താവിനെ വിട്ടയക്കില്ലെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പോലീസ് ആസ്ഥാനത്തിന് മുന്പില്‍ ആത്മഹത്യ ചെയ്യുന്ന സമയത്ത് യുവതിയ്‌ക്കൊപ്പം ഇവരുടെ ആറും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ കേസിലുള്‍പ്പെട്ട പോലീസുകാരെ ചൊവ്വാഴ്‌ച സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.












Click it and Unblock the Notifications