കോപ്പിയടിച്ച ഐപിഎസുകാരനെ തോല്‍പ്പിച്ചു
അഹമ്മദാബാദ്: എല്‍എല്‍ബി പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ചതിന് പിടിയിലായ ഐപിഎസ് ഓഫീസര്‍ എല്ലാ വിഷയത്തിലും തോറ്റതായി ഗുജറാത്ത് സര്‍വകലാശാല പ്രഖ്യാപിച്ചു.
ഐപിഎസ് ഓഫീസര്‍ രജനീഷ് റായിയെയാണ് എല്ലാ പരീക്ഷയിലും തോല്‍പ്പിയ്‌ക്കാന്‍ ഗുജറാത്ത് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചത്.
1992 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് രജനീഷ് റായി. സര്‍വകലാശാല പരിക്ഷ്‌ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് രജനീഷിനെ തേല്‍പ്പിയ്‌ക്കാനുള്ള തീരുമാനം സര്‍വകലാശാല കൈക്കൊണ്ടത്.
കഴിഞ്ഞ മെയ് 25 ഗാന്ധിനഗറിലെ സിദാര്‍ഥ് കോളേജില്‍ നടന്ന പരീക്ഷയ്‌ക്കിടെ രജനീഷ് കോപ്പിയടിച്ചതായി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അതെ സമയം 17 അംഗ കൗണ്‍സിലില്‍ രജനീഷിനെ തോല്‍പ്പിയ്‌ക്കാനുള്ള തീരുമാനത്തെ ഏഴു പേര്‍ എതിര്‍ക്കുകയും ചെയ്‌തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications