സിപിഐ മന്ത്രിമാര്‍ക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : ഗോള്‍ഫ് ക്ലബ് വിവാദം, ബംഗാളില്‍ നിന്നുളള അരിശേഖരണം എന്നിവയുടെ പേരില്‍ മന്ത്രിമാര്‍ക്കെതിരെ സിപിഐ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം.
ബംഗാളില്‍ നിന്നും അരി ശേഖരിച്ച് വിതരണം ചെയ്യുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് കുറ്റകരമായ അലംഭാവം കാട്ടിയെന്നാണ് വിമര്‍ശനം. സിപിഐയുടെ പ്രഖ്യാപിത ശത്രുവായ മന്ത്രി ജി സുധാകരന്‍ ഭരിക്കുന്ന കണ്‍സ്യൂമെര്‍ ഫെഡ് വഴി അരി വിതരണം നടന്നിട്ടും സിവില്‍ സപ്ലൈസ് വകുപ്പ് വഴി അരിയെത്താത്തത് മന്ത്രി സി ദിവാകരന്റെ കഴിവുകേടാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഗോള്‍ഫ് ക്ലബ് കേസ് ധൃതി പിടിച്ച് കൈകാര്യം ചെയ്തതു മൂലം പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്ന സല്‍പേര് നഷ്ടപ്പെട്ടുവെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പഴുതടച്ചുളള ശക്തമായ നടപടിക്കു പകരം ധൃതിപിടിച്ച് കാര്യങ്ങള്‍ ചെയ്തത് സര്‍ക്കാരിനും കോട്ടമുണ്ടാക്കി.
വിവാദമായ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ സിപിഎമ്മുമായി വീണ്ടും ചര്‍ച്ച നടത്താന്‍ യോഗം തീരുമാനിച്ചു. വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.
പ്രശ്നത്തില്‍ സിപിഎമ്മിനു മുന്നില്‍ കീഴടങ്ങാന്‍ പാടില്ലെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം മന്ത്രിസഭയില്‍ വന്നയുടനെ പാര്‍ട്ടി വേണ്ട വിധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ കൃഷി മന്ത്രി മുല്ലക്കര ദിവാകരനും രൂക്ഷമായ വിമര്‍ശനത്തിന് ഇരയായി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications