മഹാകവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു
കോട്ടയം: മഹാകവി പാലാ നാരയണന്‍ നായര്‍(97) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കോട്ടയം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ 10.50നായിരുന്നു അന്ത്യം.
കൈരളിയെ കുറിച്ചുള്ള കവിതകളാണ് അദ്ദേഹത്തിന് മലയാളിയുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തത്.
കീപ്പള്ളില്‍ ശങ്കര്‍ നായരുടെയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11നാണ് പാലാ നാരയണന്‍ നായര്‍ ജനിച്ചത്.
പാലാ വി.എം സ്‌കൂള്‍, പാലാ സെന്റ് തോമാസ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1928ല്‍ പ്രസിദ്ധീകരിച്ച ഒരു നിഴലാണ് ആദ്യ കവിത.
1937ല്‍ കവിതാ രചനയ്‌ക്ക് സമസ്‌ത കേരള സാഹിത്യ പരിക്ഷത്തില്‍ നിന്നും കീര്‍ത്തിമുദ്ര ലഭിച്ചു. ക്ഷേത്ര വിളംബരത്തെക്കുറിച്ചെഴുതിയ കവിതയ്‌ക്ക് മഹാകവി ഉളളൂരിന്റെ പക്കില്‍ നിന്നും സ്വര്‍ണ മെഡല്‍ ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ഭാരത ഭൂഷണ്‍ ബഹുമതി, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ സ്‌മാരക അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളം വളരുന്നു, ശിശു ഗാനങ്ങള്‍, പാലാഴി. കുഞ്ഞിക്കവിതകള്‍, ആലിപ്പഴം, അമൃതകല, കസ്‌തൂര്‍ബ, അന്ത്യപൂജ, ശാന്തി, വൈഖരി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.












Click it and Unblock the Notifications