നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചു
ല്ലി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 105 രൂപ വര്‍ദ്ധിപ്പിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു. . ഇതോടെ ക്വിന്റലിന് 745 രൂപയായിരുന്ന നെല്ലിന്റെ താങ്ങുവില 850 ആയി ഉയര്‍ന്നു.
മന്ത്രിസഭാ ഉപസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. താങ്ങുവില ഉയര്‍ത്തുന്ന കാര്യത്തില്‍ കേരളവും ബംഗാളും അഭിപ്രായമറിയിച്ചില്ലെന്ന ആരോപണവും ചിദംബരം ഉയര്‍ത്തി.
ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച താങ്ങുവില ഒരു മാസത്തിനകം ഇനിയും കൂട്ടാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപസമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് കേരളം നിര്‍ദ്ദേശം സമര്‍പ്പിച്ചില്ലെന്ന ചിദംബരത്തിന്റെ പ്രസ്‌താവന രാഷ്ട്രീയ പ്രേരിതമാണെന്നും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
കേന്ദ്രം പത്തു രൂപ വര്‍ധിപ്പിച്ചാല്‍ കേരളം അതില്‍ കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കും. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരളം കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‌കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications