Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി നിരോധനം : കേരളവും മഹാരാഷ്ട്രയും എതിര്‍ത്തു

ദില്ലി: സമ്പൂര്‍ണ ലോട്ടറി നിരോധനത്തിന്‌ സംസ്ഥാനം എതിരാണെന്ന്‌ കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അതെ സമയം ഓണ്‍ലൈന്‍ ലോട്ടറിയും ഒറ്റ നമ്പര്‍ ലോട്ടറിയും നിരോധിയ്‌ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തിനു പുറമെ മഹാരാഷ്ട്രയും ലോട്ടറി നിരോധനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ ലോട്ടറിയടക്കം ഒരു ലോട്ടറിയും നിരോധിയ്‌ക്കാന്‍ തങ്ങള്‍ പിന്തുണയ്‌ക്കില്ലെന്ന്‌ മഹാരാഷ്ട്ര വ്യക്തമാക്കി.

രാജ്യത്തുടനീളം ലോട്ടറി നിരോധിയ്‌ക്കുന്നതുമായി ബനധപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു കൂട്ടിയ യോഗത്തിലാണ്‌ കേരളം നിലപാട്‌ വ്യക്തമാക്കിയത്‌.

അന്യ സംസ്ഥാന ലോട്ടറികളുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ക്രമക്കേടുകളില്‍ നടപടിയെടുക്കാന്‍ അധികാരം വേണെന്നും കേരളം യോഗത്തില്‍ ആവശ്യമുന്നയിച്ചു.

ലോട്ടറിയിലൂടെ സംസ്ഥാനത്തിന്‌ 94 കോടിയോളം രൂപ വരുമാനം ലഭിയ്‌ക്കുന്നുണ്ടെന്നും കേരളത്തെ പ്രതിനിധികരിച്ച്‌ യോഗത്തില്‍ പങ്കെടുത്ത റവന്യൂ സെക്രട്ടറി മാരപാണ്ഡ്യന്‍ ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+