Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കരാറിന്‌ തടസം ആഭ്യന്തര രാഷ്ട്രീയം

ദില്ലി: ആണവക്കരാര്‍ നടപ്പാക്കുന്നതിന്‌ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയം തടസ്സമായിരിക്കുകയാണെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌.

ഇന്ത്യയ്‌ക്കു മേലുള്ള ആണവ വിവേചനം അവസാനിപ്പിയ്‌ക്കാന്‍ കരാര്‍ നിര്‍ണായകമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗിക വസതിയില്‍ ഐഎഫ്‌എസ്‌ പ്രബോഷനറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-യുഎസ്‌ ആണവക്കരാറിന്‌ തടസം നില്‌ക്കുന്ന ഇടതു പാര്‍ട്ടികളെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

കരാര്‍ യാഥാര്‍ഥ്യമായാല്‍ അമേരിക്കയ്‌ക്ക്‌ പുറമെ റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ ആണവ ശക്തികളുമായി ആണവ സഹകരണം ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍ കരാര്‍ നടപ്പാക്കുന്നതിന്‌ ചില ബുദ്ധിമുട്ടുകളുണ്ട്‌. ആഭ്യന്തര രാഷ്ട്രീയമാണ്‌ ഇതിന്‌ തടയിടുന്നത്‌. പ്രധാനമന്ത്രി പറഞ്ഞു.
ആണവ കരാര്‍ രാജ്യ താത്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കുന്നതും ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനുമുള്ള നമ്മുടെ ശേഷി വര്‍ധിപ്പിയ്‌ക്കുന്നതുമാണ്‌.

സമഗ്ര ആണവ പരീക്ഷണ നിരോധന കരാറോ അതു പോലുളള മറ്റു കരാറുകളിലോ ഒപ്പു വെയ്‌ക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദമില്ല. ഇടതു പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്നോണം പ്രധാനമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+