ദശാവതാരത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: വെള്ളിയാഴ്‌ച പുറത്തിറങ്ങാനിരിയ്‌ക്കുന്ന കമല്‍ഹാസന്റെ ദശാവതാരത്തിന്റെ റീലിസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
കമല്‍ഹാസന്‍ തന്നെ കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ഹിന്ദു മതത്തിലെ വൈഷ്‌ണവരും ശൈശവരും തമ്മിലുള്ള സംഘര്‍ഷമാണ് ഉള്ളതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
ചിത്രത്തിന്റെ ട്രയിലര്‍ കണ്ടാണ് ഇത് മനസ്സിലാക്കിയെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രം കണ്ടതിന് ശേഷം മാത്രം ഇത്തരം രംഗങ്ങളുണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിയ്‌ക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരന് നിര്‍ദ്ദേശം നല്‌കുകയായിരുന്നു. ചെന്നൈ നിവാസിയായ സ്വാമി ഗോവിന്ദയാണ് ഹര്‍ജി നല്‌കിയത്.
ഇതിന് മുമ്പും ഒട്ടേറെ തവണ ദശാവതാരം കോടതി കയറിയിറങ്ങിയിരുന്നു. ദശാവതാരത്തിന്റെ കഥ മോഷ്ടിച്ചുവെന്നതായിരുന്നു ആദ്യത്തെ പരാതി. എന്നാലിത് തെറ്റാണെന്ന് പിന്നീട് മദ്രാസ് ഹൈക്കോടതി വിധിച്ചു.












Click it and Unblock the Notifications