Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലോഗര്‍മാരോട് വെബ്‍ സൈറ്റിന്റെ ഖേദം

Click here to enlarge the picture
തിരുവനന്തപുരം : ഉളളടക്ക മോഷണ വിവാദത്തില്‍ കേരള്‍സ് ‍‍ഡോട്ട് കോം വെബ് സൈറ്റ് ഒടുവില്‍ മലയാളം ബ്ലോഗര്‍മാരോട് മാപ്പു പറഞ്ഞു.

വിവാദ ഇമെയിലുകള്‍ അയച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയില്‍ പറയുന്നു. കേരള്‍സ് ഡോട്ട് കോമിനു വേണ്ടി സത്യരാജ് എന്നയാളാണ് വെബ് സൈറ്റില്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

തങ്ങളുടെ ഉളളടക്കം മോഷ്ടിച്ചവര്‍ക്കെതിരെ മലയാളം ബ്ലോഗുകളില്‍ പ്രതിഷേധത്തിന്റെ കരിപടര്‍ന്നപ്പോള്‍ ആദ്യം മസിലു പിടിച്ചവര്‍ പിന്നീട് പ്രായശ്ചിത്തം ഒന്നൊന്നായി ചെയ്യുകയായിരുന്നു. പ്രശ്നത്തോട് അനുഭാവപൂര്‍വം പ്രതികരിക്കാന്‍ പോലും ആദ്യം മടിച്ചു നിന്നവര്‍ പിന്നീട് മലയാളം വിഭാഗം പൂട്ടിക്കെട്ടി.

ബ്ലോഗുകളുടെ ഉളളടക്കം മോഷ്ടിച്ച് പ്രസിദ്ധീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍ പ്രസ്തുത വെബ് സൈറ്റിന് ഗൂഗിള്‍ ആഡ്സെന്‍സ് വഴിയുളള പരസ്യം നിഷേധിക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉളളടക്ക മോഷണത്തിനെതിരെ പ്രതികരിച്ച ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ക്ക് നേരെ വെബ് സൈറ്റിലെ ഒരു ജീവനക്കാരനില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റത്തിന് പ്രത്യേകം ഖേദപ്രകടനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+