ദുബായില്‍ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിയ്‌ക്കുന്നു
ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിയ്ക്കാന്‍ ദുബായ് ഒരുങ്ങുന്നു. പുതിയ വിമാനത്താവളത്തിന് ചിക്കാഗോ, ഹീത്രോ എയര്‍പോര്‍ട്ടുകള്‍ ഒരുമിച്ച് ചേര്‍ത്തതിനെക്കാള്‍ വലിപ്പമുണ്ടാകും.
പുതിയ വിമാനത്താവളത്തിലൂടെ ഒരോ വര്‍ഷവും 12 കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് എയറോസ്‌പെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോബ് ജോണ്‍സണ്‍ പറഞ്ഞു.
ജെബേല്‍ അലിയില്‍ നിര്‍മ്മിയ്ക്കുന്ന പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമെങ്കിലും 2009-10 വര്‍ഷത്തോടെ ആരംഭിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് ഭാവി ലക്ഷ്യമാക്കിയുള്ള വിമാനത്താവളമാണ്. ഇവിടെയെത്തുന്ന യാത്രക്കാരുടെ സുരക്ഷ പരിശോധനകള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും.
അത്തരം സംവിധാനങ്ങളോടെയാകും വിമാനത്താവളം നിര്‍മ്മിയ്ക്കുക. ലോകത്ത് നിലവിലുള്ള മികച്ച വിമാനത്താവളങ്ങള്‍ക്ക് ഇപ്പോഴുമിതൊരു സ്വപ്നമാണ്. ബോബ് ജോണ്‍സണ്‍ പറയുന്നു.]












Click it and Unblock the Notifications