മന്ത്രി പൂജ: ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു
ബാംഗ്ലൂര്‍: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പേരില്‍ കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തണമെന്ന വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു.
സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിമര്‍ശന വിധേയമായ സാഹചര്യത്തിലാണ് ഈ പിന്‍വാങ്ങല്‍. സംസ്ഥാനത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുസ്‌റായി വകുപ്പില്‍ നിന്നും കഴിഞ്ഞ ഏപ്രില്‍ 9നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.
സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനത്തിനും ഉന്നമനത്തിനുമായി മുഴുവന്‍ ക്ഷേത്രങ്ങളിലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പേരില്‍ പൂജ നടത്തണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. വകുപ്പു മന്ത്രിയായ കൃഷ്‌ണയ്യ ഷെട്ടിയുടെ പേരിലായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്.
ക്ഷേത്ര വകുപ്പ് കമ്മീഷണര്‍ക്ക് ഇത് പ്രകാരം നിര്‍ദ്ദേശം നല്‌കിയതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തങ്ങളുടെ ഉന്നമനത്തിനും സമാധാനത്തിനും വേണ്ടി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത പൂജയോട് ജനങ്ങളുടെ പ്രതികരണം തികച്ചും വ്യത്യസ്‌തമായിരുന്നു.
സംഭവം പ്രതിപക്ഷം മുതലെടുക്കും മുന്പെ ഉത്തരവ് പിന്‍വലിച്ച് തലയൂരുന്നതാണ് ബുദ്ധിയെന്ന കണ്ട സര്‍ക്കാര്‍ വെള്ളിയാഴ്‌ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പൂജാ ഉത്തരവ് പിന്‍വലിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications