Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗക്കേസ്‌: പൊലീസുകാര്‍ കീഴടങ്ങി

ചണ്ഡീഗഡ്‌: മാനഭംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ കീഴടങ്ങി.

ഹരിയാന പൊലീസിലെ കോണ്‍സ്‌റ്റബിള്‍മാരായ ബല്‍രാജ്‌ സിംങ്‌, സിലക്‌ റാം എന്നിവരാണ്‌ റോത്തക്ക്‌ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്‌. തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 14വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

റോത്തക്കില്‍ നിന്നുള്ള 28കാരിയെ ബലാല്‍സംഗം ചെയ്‌തുവെന്നതാണ്‌ ഇവര്‍ക്കെതിരെയുള്ള ആരോപണം. ഏപ്രില്‍ 10നാണ്‌ പൊലീസുകാര്‍ മാനഭംഗപ്പെടുത്തിയതായി ആരോപിച്ച്‌ യുവതി പരാതി നല്‍കിയത്‌. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ്‌ തയ്യാറായില്ല.

പിന്നീട്‌ യുവതിയും ഭര്‍ത്താവ്‌ സുഭാഷും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ 50 ദിവസത്തിന്‌ശേഷം എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തു. എന്നിട്ടും പ്രതികളെ പിടികൂടാത്തതതില്‍ മനംനൊന്ത്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

പഞ്ചകുലയിലെ പൊലീസ്‌ ഹെഡ്‌ക്വാട്ടേഴ്‌സിനുമുന്നില്‍ ജൂണ്‍ 9നാണ്‌ യുവതി തൂങ്ങിമരിച്ചത്‌. തുടര്‍ന്ന്‌ ഇരുപ്രതികളും ഒളിവില്‍പ്പോവുകയായിരുന്നു. സംഭവം വിവാദമായതോടെ കേസിലുള്‍പ്പെട്ട പോലീസുകാരെ ചൊവ്വാഴ്‌ച സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു.

ഇതിനിടെ സംഭവത്തെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹരിയാന-പഞ്ചാബ്‌ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+