ഭക്ഷ്യസുരക്ഷാ പദ്ധതിയെക്കുറിച്ചറിയില്ലെന്ന് ദിവാകരന്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതിയെന്നൊരു പദ്ധതിയുണ്ടോയെന്ന് തനിക്കിറിയില്ലെന്ന് മന്ത്രി സി ദിവാകരന്. ക്ഷീരവികസന വകുപ്പിന്റെ പുതിയ പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രി ഭക്ഷ്യ സുരക്ഷാ പദ്ധിതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് എല്‍ഡിഎഫ് തീരുമാനമാണ് നടപ്പാക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന നയം നടപ്പാക്കുമ്പോള്‍ എന്തു നേട്ടം ഉണ്ടാകുമെന്ന് അദ്ദേഹത്തോട് ചോദിക്കണം. തങ്ങളെല്ലാം പറയുന്ന അഭിപ്രായം ചേര്‍ത്താണ് അദ്ദേഹം പറയുന്നത്- ദിവാകരന് പറഞ്ഞു.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഭക്ഷ്യസുരക്ഷിതത്വത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷീര വികസന വകുപ്പിന് ബജറ്റില്‍ നീക്കിവച്ച വിഹിതം ഉപയോഗിച്ചു നടപ്പാക്കുന്ന കാര്യങ്ങളാണ് താന്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ അരി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് ബംഗാളില്‍ നിന്നും അരികൊണ്ടുവരുന്നതു സംബന്ധിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. രണ്ടുസര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ അരി ഇടപാടു നടത്തുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. സഹകരണസംഘത്തിന്റെ ഇടപാട് പോലെയല്ല ഇത്- അദ്ദേഹം പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications