കാവ്യയുടെ സ്ഥാപനം സ്‌കൂളിനെ പറ്റിച്ചു
തിരുവനന്തപുരം: ജില്ലയിലെ വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയം സ്‌ക്കൂളിലെ വിദ്യാര്‍ഥികളെ നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം യൂണിഫോം നല്‍കാതെ പറ്റിച്ചു. സംഭവം വിവാദമായതോടെ താരത്തിന്റെ പിതാവ് സ്‌കൂളിലെത്തി മാപ്പപേക്ഷ നടത്തി.
സ്ക്കൂളിലെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തുന്നി നല്‌കാനുള്ള കരാറാണ് കാവ്യാ മാധവന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള മാഷ്‌പിക് കമ്പനി ഏറ്റെടുത്തിരുന്നത്.
ഈ വര്‍ഷം മുതല്‍ പുതിയ യൂണിഫോം ആയതിനാല്‍ മെയ് 25ന് മുമ്പേ വസ്‌ത്രങ്ങള്‍ സ്‌ക്കൂളില്‍ എത്തിയ്‌ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാല്‍ സ്‌ക്കൂള്‍ തുറന്ന് ഇത്രയും ദിവസം പിന്നിട്ടും വിദ്യാര്‍ഥികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ ഇതു വരെ കമ്പനി സ്‌ക്കൂളില്‍ എത്തിച്ചിട്ടില്ല.
മുന്പ് സ്‌ക്കൂള്‍ വാര്‍ഷികം ഉദ്‌ഘാടനം ചെയ്യാനെത്തിയ നടിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് 12 വര്‍ഷമായി യൂണിഫോം തുന്നി നല്‌കുന്ന ബാംഗ്ലൂരിലെ കമ്പനിയുമായുള്ള കരാര്‍ വേണ്ടെന്നു വെച്ച് സ്‌കൂളധികൃതര്‍ കാവ്യയുടെ കമ്പനിയുമായി കരാര്‍ നല്‌കിയത്. ഇതാണിപ്പോള്‍ പൊല്ലാപ്പായത്.
മേലില്‍ യൂണിഫോമിനുള്ള കരാര്‍ കാവ്യയുടെ കമ്പനിയ്‌ക്ക് നല്‌കേണ്ടെന്നാണ് സ്‌കൂളധികൃതരുടെ തീരുമാനം. സ്‌കൂള്‍ യൂണിഫോം ഇല്ലാതായതോടെ കോളടിച്ചത് വിദ്യാര്‍ഥികള്‍ക്കാണ്. ജൂലായ് ഒന്നു വരെ അവര്‍ക്ക് ഏതു വേഷവും ധരിച്ച് സ്‌കൂളിലെത്താം.












Click it and Unblock the Notifications