Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീലിവേഴ്‌സ്‌ ചര്‍ച്ച്‌ : ഇടപാടുകള്‍ അന്വേഷിയ്‌ക്കുമെന്ന്‌ കോടിയേരി

തിരുവനന്തപുരം: ബീലിവേഴ്‌സ്‌ ചര്‍ച്ച്‌ മെത്രാപ്പോലീത്ത ഡോ. കെ.പി യോഹന്നാന്‍ നടത്തിയ ഭൂമിയിടപാടുകളെപ്പറ്റി അന്വേഷണം നടത്തുമെന്ന്‌ അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ചായിരിക്കും അന്വേഷണം. ട്രസ്റ്റുകളുടെയും ധര്‍മ സ്ഥാപനങ്ങളുടെയും മറവില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി സ്വന്തം ആവശ്യത്തിന്‌ പണം ഉപയോഗിക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ ഇത്തരം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യും. ഇതു പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കേന്ദ്ര സര്‍ക്കാരിന്‌ വിവരം നല്‌കിയിട്ടുണ്ട്‌. കോടിയേരി അറിയിച്ചു.

1980ല്‍ ഗോസ്‌പല്‍ മിനിസ്‌ട്രിയല്‍ ചര്‍ച്ച്‌ കടപ്ര എന്ന പേരില്‍ 900 രൂപ മുടക്കി യോഹന്നാനും സഹോദരന്‍മാരും സ്ഥാപിച്ച ട്രസ്റ്റ്‌ ഇന്ന്‌ ആയിരത്തോളം കോടി രൂപയുടെ ഇടപടുകള്‍ നടത്തിയെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഇതില്‍ 900 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+