കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോച്ച്‌ ഫാക്ടറി : കഞ്ചിക്കോട്ടെ സ്ഥലം അനുയോജ്യമെന്ന്‌ വിദഗ്‌ധ സംഘം

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: അയ്യായിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിയ്ക്കുന്ന കോച്ച്‌ ഫാക്ടറിയ്‌ക്കു വേണ്ടി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട്‌ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമാണെന്ന്‌ റെയില്‍വെ നിയോഗിച്ച റൈറ്റ്‌സിന്റെ ഉന്നതതല സംഘം വ്യക്തമാക്കി.

കഞ്ചിക്കോട്ട്‌ വെസ്‌റ്റ്‌ വില്ലേജില്‍ റെയില്‍വെ ക്രോസ്‌ നില്‌ക്കുന്ന ഉമ്മിണിക്കുളം മുതല്‍ സെന്‍ട്രല്‍ വില്ലേജില്‍ ഉള്‍പ്പെട്ട കോമുട്ടിചള്ള വരെ വ്യാപിച്ചു കിടക്കുന്ന 1028 ഏക്കര്‍ സ്ഥലമാണ്‌ കൂടുതല്‍ അനുയോജ്യമെന്നും സംഘം വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വെയുടെ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ്‌ ഇക്കോണമിക്‌ സര്‍വീസ്‌ (റൈറ്റ്‌സ്‌) ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ എസ്‌.ബി മാലിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്‌ സ്ഥലം പരിശോധിയ്‌ക്കാനെത്തിയത്‌.

ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്തിനിരുഭാഗത്തും റെയില്‍വെ ലൈനുകളും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത-47 ഉം ഉള്ളതാണ്‌ സംഘത്തിന്‌ ഈ ഭൂമിയില്‍ കൂടുതല്‍ താത്‌പര്യം സൃഷ്ടിച്ചത്‌.

പദ്ധതിയ്ക്കായി 1000 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെയ്ക്ക് വാഗ്ദാനം നല്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X