Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധിയുള്ളവരില്‍ ദൈവ വിശ്വാസം കുറവ്‌

ലണ്ടന്‍: നിങ്ങള്‍ ഒരു ദൈവ വിശ്വാസിയാണോ? എങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഡിയാണ്‌. ഉള്‍സ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമാണ്‌ ഇത്തരമൊരു വിവാദ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

ഇവരുടെ പഠനത്തില്‍ ബുദ്ധിയുടെ അളവു കോലായി കണക്കാക്കപ്പെടുന്ന ഐക്യുവും ദൈവ വിശ്വാസവും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം.
എന്തിനെയും ചോദ്യം ചെയ്യാന്‍ മനസ്സുള്ളവര്‍ക്ക്‌ ദൈവ വിശ്വാസം കുറയുമെന്ന്‌‌ ഇവര്‍ പറയുന്നു.

ലണ്ടന്‍ നഗരത്തിലെ ഉയര്‍ന്ന ഐക്യു ഉള്ളവരില്‍ ഇവര്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വെറും 3.3 ശതമാനം പേര്‍ക്കെ വിശ്വാസമുള്ളുവെന്ന്‌ കണ്ടെത്തി. അതെ സമയം പൊതു ജനങ്ങളില്‍ 65 ശതമാനം പേരും ഏതെങ്കിലും ദൈവങ്ങളില്‍ വിശ്വസിയ്‌ക്കുന്നവരാണ്‌.

വിശ്വാസം വളര്‍ത്തുന്നത്‌ മുതിര്‍ന്നവരാണെന്ന ആരോപണം ശരി വെയ്‌ക്കുന്നതാണ്‌ ഇവരുടെ മറ്റൊരു കണ്ടെത്തല്‍. പ്രൈമറി ക്ലാസുകളില്‍ ഏതാണ്ട്‌ എല്ലാ വിദ്യാര്‍ഥികളും വിശ്വാസികളായിരിക്കുമ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജനങ്ങളുടെ ബുദ്ധി വര്‍ദ്ധിച്ചുവെന്നും 137 രാജ്യങ്ങളില്‍ ഇതിനനുസരിച്ച്‌ ദൈവ വിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്നും പഠനം വെളിപ്പെടുത്തുന്നു.

പ്രൊഫ. റിച്ചാര്‍ഡ്‌ ലിന്നിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിനെതിരെ ഇതിനകം വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്‌. പഠനം എല്ലാ ഘടകങ്ങളും പരിഗണിച്ചല്ല എന്നാണ്‌ ഇവരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+