അംബാനി പോര് വീണ്ടും; അനിലിന് മുകേഷിന്റെ പാര
ദില്ലി: അംബാനി കുടുംബത്തില്‍ വീണ്ടും പോര്‍ വിളി. വേര്‍ പിരിഞ്ഞതു മുതല്‍ പരസ്‌പരം മത്സരിയ്‌ക്കുന്ന ഈ വ്യവസായ കുടുംബത്തില്‍ ഇത്തവണ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് അനില്‍ അംബാനിയാണ്.
പ്രമുഖ ദക്ഷിണാഫ്രിക്കന്‍ ടെലികോം കമ്പനിയായ എംടിഎം ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്ക് മൂത്ത സഹോദരന്‍ മുകേഷ് അംബാനി പാര വയ്‌ക്കുന്നുവെന്നാണ് പരാതി.
ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായാല്‍ ആഗോള ടെലിംകോം രംഗത്തെ ഏറ്റവും വലിയ സംരഭമായി മാറിയേക്കാവുന്ന പദ്ധതി തകര്‍ക്കാന്‍ മുകേഷിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ശ്രമിയ്‌ക്കുന്നതെന്ന് അനിലിന്റെ വക്താവ് കഴിഞ്ഞ ദിവസം പരസ്യമായി ആരോപണം ഉയര്‍ത്തിയിരുന്നു.
ഇതിനായി വ്യാജ തടസ്സ വാദങ്ങള്‍ ചൂണ്ടിക്കാട്ടി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് എംടിഎമ്മിന് കത്തയച്ചുവെന്നും ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ മുകേഷിന്റെ നീക്കങ്ങള്‍ക്ക് തങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അനില്‍ അംബാനിയുടെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications