ബിജെപി പടയോട്ടം പാലക്കാട്ടു നിന്ന്
ദില്ലി: ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാനുള്ള ബിജെപിയുടെ പടയോട്ടം തുടക്കം കുറിയ്‌ക്കുന്നത് കേരളത്തില്‍ നിന്ന്.
കര്‍ണാടകയിലെ വിജയം നല്‌കുന്ന ആത്മവിശ്വാസത്തില്‍ മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമര വിരിയ്‌ക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണിത്.
മൂന്നു മാസം നീണ്ടു നില്‌ക്കുന്ന രാജ്യ വ്യാപക പ്രചാരണം 21ന് പാലക്കാട് ജില്ലയില്‍ നിന്നും ആരംഭിയ്‌ക്കുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു അറിയിച്ചു.
ഇടത്-വലത് ഭരണത്തില്‍ നിരാശരായ മലയാളികള്‍ ഇക്കുറി തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കര്‍ണാടകയിലെ ജയം നിര്‍ജ്ജീവാവസ്ഥയിലായിരു അണികള്‍ക്ക് പ്രചോദനമായിട്ടുണ്ട്.
പുറമെക്കുള്ള കെട്ടുറപ്പിന്റെ പ്രതിച്ഛായയും കേന്ദ്ര സംസ്ഥാന ഭരണത്തിനെതിരായ ജനവികാരവും പാര്‍ട്ടിയ്‌ക്ക് തെന്നിന്ത്യയില്‍ ഗുണകരമായി തീരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ












Click it and Unblock the Notifications