വ്യാജ ടിക്കറ്റ് : ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതി
ദില്ലി: 2001ല്‍ ഗോവയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ വ്യാജ ടിക്കറ്റ് വിതരണം ചെയ്‌ത കേസില്‍ ബിസിസിഐ വൈസ് പ്രസിഡന്റ് ദയാനന്ദ് നര്‍വേക്കറിനു മേല്‍ ഗോവന്‍ കോടതി കുറ്റം ചുമത്തി.
മത്സരത്തിന് 20,000ത്തോളം വ്യാജ ടിക്കറ്റുകള്‍ വിതരണം ചെയ്‌തതിനെ തുടര്‍ന്ന് ശരിയ്‌ക്കുള്ള ടിക്കറ്റുകളുമായി കളി കാണാനെത്തിയവര്‍ക്ക് സ്‌റ്റേഡിയത്തില്‍ കടക്കാനായിരുന്നില്ല. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസിന് ലാത്തി ചാര്‍ജ്ജ് ചെയ്യേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസ് നേതാവായ ദയാനന്ദായിരുന്നു മത്സരത്തിന്റെ സംഘാടകന്‍. ഗോവന്‍ മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണം, നിയമകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ദയാനന്ദിപ്പോള്‍.
ഗോവന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ദയാനന്ദിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications