ഇന്ത്യന്‍ കുട്ടികളില്‍ ഉറക്ക കുറവ്
ദില്ലി: ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ഉറക്കം കുറവാണെന്ന് പഠനം.
വൈകി കിടക്കുകയും നേരത്തെ ഉണരുന്നതുമാണ് കുഞ്ഞുങ്ങളുടെ ഉറക്കം കുറയാനുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ 26,000 കുട്ടികളിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ സെന്റ് ജോസഫ് സര്‍വകലാശാലയിലെ ജോഡി മിന്‍ഡലിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
ഇന്ത്യയില്‍ നിന്നുള്ള 3892 കുട്ടികളുടെ ഉറക്ക രീതികള്‍ പഠനത്തില്‍ നിരീക്ഷിച്ചു. ഇവിടത്തെ കുട്ടികള്‍ വിദേശ രാജ്യങ്ങളിലെ കുട്ടികളെക്കാള്‍ രണ്ടു മണിക്കൂര്‍ കുറവാണ് ഉറങ്ങുന്നത്.
ഒരു പരിധി വരെ സ്‌ക്കൂളുകളില്‍ നിന്നുള്ള അമിത ഹോംവര്‍ക്ക് ഭാരമാണ് കുട്ടികളുടെ ഉറക്കം അപഹരിയ്‌ക്കുന്നത്- ദില്ലി മാക്‌സ് ആശുപത്രിയിലെ ഡോ. വിക്രം സാരാഭായി ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെയും അമേരിക്കയിലെയും കുട്ടികളെക്കാള്‍ കൂടുതല്‍ സമയം ഇന്ത്യന്‍ കുട്ടികള്‍ ടിവി കാണുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളിലെ ഉറക്കക്കുറവ് മറ്റ് മാനസികവും ശാരീരികവുമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.












Click it and Unblock the Notifications