ഉഡുപ്പി എംഎല്‍എയുടെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയുടെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
ഉഡുപ്പി എംഎല്‍എ ബി. രഘുപതി ഭട്ടിന്റെ ഭാര്യ പദ്‌മപപ്രിയ (33)യെയാണ് കാണാതായിരിക്കുന്നത്. ജൂണ്‍ 10 മുതല്‍ ഇവരെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‌കിയിട്ടുണ്ട്.
പദ്‌മപ്രിയ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. കാറിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍, പണം, സ്വര്‍ണ വളകള്‍, കുറച്ച് ഗുളികകള്‍ എന്നിവ് ലഭിച്ചതായി പോലീസ് അറിയിച്ചു. കാറിന്റെ താക്കോലും അതിനുള്ളില്‍ തന്നെയുണ്ടായിരുന്നു.
ജൂണ്‍ പത്തിന് ഉഡുപ്പിയിലെ വീട്ടില്‍ രണ്ട് ആണ്‍കുട്ടികളെ തനിച്ചാക്കി പദ്‌മപ്രിയ പോയതായാണ് പോലീസിന് ലഭിച്ച വിവരം.
ഉഡുപ്പിയ്‌ക്കടുത്ത് കട്‌പാടിയില്‍ കുഞ്‌ദജാര്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനടുത്ത് ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ ഭാര്യയെ കാണാതായ വിവരം പുറം ലോകമറിയുന്നത്.
ബാംഗ്ലൂരില്‍ ആയിരുന്ന എംഎല്‍എ രഘുപതി ഭട്ട് ആഭ്യന്തര മന്ത്രി വി.എസ് ആചാര്യയോടൊപ്പം ഉഡുപ്പിയില്‍ എത്തിയിട്ടുണ്ട്. സംഭവം അന്വേഷിയ്‌ക്കാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications