മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു
പൂര്‍ണിയ(ബീഹാര്‍): മദ്യപിച്ച് വീട്ടിലെത്തി വഴക്കടിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ ഛേദിച്ചു. ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ ബസ്‌ഗമ ഗ്രാമത്തില്‍ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
മുപ്പത്തിയഞ്ചുകാരനായ ഡാനിയല്‍ ഉര്‍യണിന്റെ ഭാര്യ സുന്ദരിയാണ് ഈ കടുംകൈ ചെയ്‌തത്. ലിംഗം മുറിഞ്ഞ രക്തം വാര്‍ന്ന നിലയില്‍ ഡാനിയലിനെ പൂര്‍ണിയയിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തു തുന്നലുകളിട്ടാണ് ഡോക്ടര്‍മാര്‍ ഡാനിയേലിന്റെ ജനനേന്ദ്രിയം പൂര്‍വ്വാവസ്ഥയിലാക്കിയത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ വെള്ളിയാഴ്‌ച വീട്ടിലേയ്‌ക്ക് അയച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ദിവസവേതനത്തില്‍ ജോലിചെയ്യുന്നയാളാണ് ഡാനിയല്‍.ബുധനാഴ്‌ച ജോലിയ്‌ക്ക് പോകാതിരുന്ന ഇയാള്‍ രാത്രി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോട് അത്താഴം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് മദ്യപിച്ചെത്തിയതില്‍ കുപിതയായ സുന്ദരി അത്താഴം വിളമ്പാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. വഴക്കിനൊടുവിലാണ് പ്രകോപിതയായ ഭാര്യ കത്തികൊണ്ട് ഡാനിയേലിന്റെ ജനനേന്ദ്രിയം മുറിച്ചത്. എന്തായാലും ഇത്തരമൊരു കൃത്യംചെയ്‌തുവെന്ന് വച്ച് ഡാനിയേലിന് ഭാര്യയോട് വെറുപ്പൊന്നുമില്ല.
മാത്രമല്ല മദ്യപിച്ച് വീട്ടില്‍ വരുന്ന തന്റെ രീതി മാറ്റാനും ഡാനിയല്‍ താരുമാനിച്ചുകഴിഞ്ഞു. ഇനിയും ഭാര്യയുടെ ക്ഷമപരീക്ഷിക്കാനില്ലെന്നാണ് ഇയാള്‍ പറയുന്നത്. ആദിവാസി വിഭാഗക്കാരായ ഡാനിയലിനും സുന്ദരിയ്‌ക്കും മൂന്നു കുട്ടികളുണ്ട്.












Click it and Unblock the Notifications