സര്‍ക്കാറിന് തുടരാന്‍ അവകാശമില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എല്‍ഡിഎഫ് ഭരണത്തെ പരിഹാസ്യമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
വകുപ്പ് സെക്രട്ടറിയ്‌ക്കെതിരെ മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സംഭവം കേട്ടുകേള്‍വിപോലുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെപിസസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. റവന്യൂ- നിയമവകുപ്പുകള്‍ തമ്മില്‍ യോജിപ്പില്ല. മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരം നഷ്ടമായി. സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണ്. ഇതുപോലൊരു സാഹചര്യം ഇന്ത്യയില്‍ ഒരിടത്തുമുണ്ടായിട്ടില്ല.
ഭക്ഷ്യസുരക്ഷാ പദ്ധതിമുതല്‍ ഇങ്ങോട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാറിന് കൂട്ടുത്തരവാദിത്തമില്ലെന്ന് തെളിയിക്കുന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ഇവിടെ സിപിഐ-സിപിഎം തര്‍ക്കം മൂലം പദ്ധതി അവതാളത്തിലായിരിക്കുകയാണ്- ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications