അനാശാസ്യ പ്രവര്‍ത്തനം: രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: സ്വകാര്യ ലോഡ്‌ജില്‍ മുറിയെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. മുളന്തുരുത്തി കളത്തില്‍ വീട്ടില്‍ ബേബി(48), ആരക്കുന്നും കാഞ്ഞിരകം പള്ളിത്തടത്തില്‍ വീട്ടില്‍ രമാദേവി(40) എന്നിവരെയാണ് വെള്ളിയാഴ്‌ച വൈകീട്ട് എറണാകുളം സൗത്ത് ഷാഡോ പൊലീസ് പിടികൂടിയത്.
ബേബി വന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മുളന്തുരുത്തിയില്‍ താമസിച്ചിരുന്ന ബേബി കുറച്ചുകാലമായി എടക്കാട്ടുവയലിലേയ്‌ക്ക താമസം മാറ്റിയിരുന്നു. വലിയ വീടും ഗേറ്റില്‍ ഷോര്‍ട് സര്‍ക്യൂട്ട് ക്യാമറയും ഒക്കെയായി ആഡംബര നിലയിലായിരുന്നു താമസം.
ഇയാളുടെ പേരില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ബേബി കുറച്ചുകാലം ക്രൈസ്‌തവ മതപ്രചാരകനായും പ്രവര്‍ത്തിച്ചിരുന്നുവത്രേ.
പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് സമ്പന്നനായതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും കൂടിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications