ഗോള്‍ഫ് ക്ലബ് : വീഴ്‌ച പറ്റിയെന്ന് വിജയകുമാര്‍
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് ഒഴിപ്പിയ്‌ക്കന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് നിയമ മന്ത്രി എം. വിജയകുമാര്‍. വീഴ്‌ച സംഭവിച്ചത് ഏതെങ്കിലും വ്യക്തികള്‍ക്കല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.
കേസ് നടത്തിപ്പില്‍ തുടക്കം തന്നെ പാളിച്ചകളുണ്ടായി. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല.
റവന്യൂ സെക്രട്ടറിയ്‌ക്കെതിരെ അഡ്വക്കേറ്റ് ജനറല്‍ തയ്യാറാക്കി നല്‌കിയ സത്യവാങ്‌മൂലം നേരത്തെ സംഭവിച്ച വീഴ്‌ചയെ തുടര്‍ന്നാണ്. ക്ലബ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണെന്നും കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്‌ചയ്‌ക്കില്ലെന്നും നിയമ മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications