Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം : വൈദികനും സംവിധായകനും അറസ്റ്റില്‍

കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസില്‍ വൈദികനും ചലച്ചിത്ര സംവിധായകനും രാഷ്ട്രീയ നേതാവുമടക്കം നാലു പേരെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു.

കോട്ടയം മണര്‍കാട്‌ സെന്റ്‌ മേരീസ്‌ പള്ളി അസിസ്റ്റന്റ്‌ വികാരി ഫാദര്‍ കുര്യാക്കോസ്‌ മംഗലത്ത്‌(56), ചലച്ചിത്ര സംവിധായകനായ രാജന്‍ സിത്താര, കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ മുന്‍ നേതാവ്‌ ഷിബു എണ്ണയ്‌ക്കല്‍, ബിസിനസുകാരനായ അബ്ദുള്‍ ഖാദര്‍ എന്നിവരാണ്‌ അറസ്റ്റിലയാത്‌.
പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്‌ ഇവര്‍ക്കെതിരെയുള്ള കേസ്‌.

ഫാദര്‍ മംഗലത്തിനെ കാഞ്ഞിരപ്പള്ളിരയിലെ ഗവണ്‍മെന്റ്‌ ആശുപത്രി പരിസരത്തു നിന്നാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

മന്ത്രിക്കൊച്ചമ്മ, ഭാര്യ വീട്ടില്‍ പരമസുഖം എന്നി ചിത്രങ്ങളുടെ സംവിധായകനായ രാജന്‍ സിത്താരയെ തൃശൂര്‍ കൊടകരയിലുള്ള വസതിയില്‍ നിന്നാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഷിബു എണ്ണയ്‌ക്കലിനെ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതിനു ശേഷവും അബ്ദുള്‍ ഖാദറിനെ പറവൂരില്‍ നിന്നുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

തോപ്പുംപടിയിലെ ലോഡ്‌ജില്‍ നിന്നും 2002 ജൂലൈ 31ന്‌ പെണ്‍വാണിഭ സംഘം പിടിയിലാകുന്നതോടെയാണ്‌ സംസ്ഥാനത്ത്‌ കോളിളക്കം സൃഷ്ടിച്ച കേസിന്റെ തുടക്കം. പെണ്‍കുട്ടിയ്‌ക്കൊപ്പം പ്രതികളായ സിബിലി, നാസര്‍, ഉണ്ണികൃഷ്‌ണന്‍, സന്തോഷ്‌, ഷഹീര്‍, എന്നിവരെയും പോലീസ്‌ പിടികൂടിയിരുന്നു. പതിമൂന്ന്‌ പ്രതികളുണ്ടായിരുന്ന കേസിലെ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്‌.

50 ഓളം പേര്‍ക്ക്‌ തന്നെ കാഴ്‌ച വെച്ചതായും നീല ചലച്ചിത്രം നിര്‍മിച്ചതായും പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‌കി. പിടിയിലാകുമ്പോള്‍ 17 വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി നിര്‍ജ്ജീവമായിരുന്ന അന്വേഷണം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്‌.

അറസ്റ്റിലായ നാലു പേരെയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+