ടിവി ചാനലുകളുടെ ഉള്ളടക്കം നീരീക്ഷിക്കാന്‍ കേന്ദ്രം
ദില്ലി: സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ പരിപാടികള്‍ നീരീക്ഷിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു.
ദില്ലിയില്‍ പ്രസാര്‍ഭാരതി ഓഫീസിനടുത്ത് 16കോടി രൂപ ചെലവില്‍ ഇതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി. നൂറോളം ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ നീരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്യാനുമുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വെബ് സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.
1995ലെ കേബിള്‍ ടിവി ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റഗുലേഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നാണ് കേന്ദ്രം പ്രധാനമായും നിരീക്ഷിക്കുക. സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.
ഇതിനിടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങല്‍ സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാനും വിലക്കുകള്‍ കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സ്വകാര്യ ടെലിവിഷന്‍ കമ്പനികളുടെ സംഘടനയായ നാഷണല്‍ ബ്രോഡ്‌കാസ്‌റ്റിംഗ് അസോസിയേഷന്‍ ആരോപിച്ചു.












Click it and Unblock the Notifications