Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുശോചനത്തിലും സിപിഐയ്ക്ക് കുത്ത്

തിരുവനന്തപുരം : സിപിഐ നേതാവ് ജെ ചിത്തരഞ്ജന്റെ നിര്യാണത്തിലുളള സിപിഎം നേതാക്കളുടെ അനുശോചനക്കുറിപ്പുകള്‍ നിറയെ സിപിഐയ്ക്കെതിരെയുളള ഒളിയമ്പുകള്‍.

നിലപാടില്‍ കര്‍ക്കശക്കാരന്‍, പെരുമാറ്റത്തില്‍ സൗമ്യന്‍ എന്നാണ് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് മംഗളം പത്രത്തില്‍ എഴുതിയ അനുശോചനക്കുറിപ്പിന്റെ തലവാചകം. സിഐടിയുവുമായി അദ്ദേഹത്തിന് ദേശീയ രംഗത്തും സംസ്ഥാനതലത്തിലും ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും മാതൃകാപരമായാണ് പ്രതികരിച്ചിരുന്നതെന്ന് രവീന്ദ്രനാഥ് ഓര്‍ക്കുന്നു. ഏത് തൊഴിലാളി നേതാവിനും മാതൃകയാക്കാവുന്ന പെരുമാറ്റവും പ്രവര്‍ത്തനവുമാണ് ചിത്തരഞ്ജനുണ്ടായിരുന്നതെന്നും കൂടി രവീന്ദ്രനാഥ് പറയുമ്പോള്‍, ഇടതുമുന്നണിയിലെ ഇപ്പോഴത്തെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ത്ഥം വ്യക്തമാണ്.

മാന്യനും ധീരനുമായ സഖാവ് എന്നാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അനുസ്മരിക്കുന്നത്. രാഷ്ട്രീയ എതിരാളികളോടു പോലും തികച്ചും മാന്യതയോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ചിത്തരഞ്ജനെന്ന് ലോറന്‍സ് അനുസ്മരിക്കുന്നു. നിലപാടുകളില്‍ വെളളം ചേര്‍ക്കാതെയുളള മാന്യമായ സംഭാഷണം അദ്ദേഹത്തിന്റെ സംസ്ക്കാരം വിളിച്ചോതിയെന്ന വാചകവും സിപിഐ നേതൃത്വത്തിനുളള കുത്താണ്.

ഇടതുമുന്നണി യോഗത്തിലും മന്ത്രിസഭയിലും പൊതുവേദികളിലും സിപിഐ നേതാക്കള്‍ നടത്തുന്ന മാന്യമല്ലാത്ത പ്രതികരണങ്ങളില്‍ സിപിഎം നേതൃത്വവും അണികളും ഒരുപോലെ രോഷാകുലരാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിവരമില്ലെന്ന് എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ആക്ഷേപിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുളള പോര് പാര്‍ട്ടി പിളര്‍ന്ന കാലത്തെ അനുസ്മരിപ്പിച്ച് മുന്നേറുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവെ കരുതുന്നു.

ജെ ചിത്തരഞ്ജന്റെ മാന്യമായ സംഭാഷണത്തെയും പെരുമാറ്റത്തെയും സിഐടിയു നേതാക്കള്‍ അനുശോചനക്കുറിപ്പുകളില്‍ എടുത്തു പറഞ്ഞത് വെറുതേയാവില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+