Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡ്വക്കറ്റ്‌ ജനറല്‍ പറയുന്നത്‌ കള്ളമാണെന്ന്‌ വെളിയം

തിരുവനന്തപുരം: ഗോള്‍ഫ്‌ ഗ്ലബ്‌ കേസില്‍ അഡ്വക്കറ്റ്‌ ജനറല്‍ സ്വീകരിച്ച നിലപാടില്‍ ദൂരൂഹതയുണ്ടെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. എജിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിയ്‌ക്ക്‌ യോജിച്ചതല്ലെന്നും വെളിയം പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ഗോള്‍ഫ്‌ ക്ലബ്‌ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക്‌ സിപിഐ എതിരുനിന്നുവെന്ന അഡ്വക്കറ്റ്‌ ജനറലിന്റെ പ്രസ്‌താവന കല്ലുവച്ച നുണയാണ്‌. ക്ലബ്‌ ഏറ്റെടുക്കാന്‍ മുന്‍കയ്യെടുത്തത്‌ സിപിഐക്കാരനായ റവന്യൂമന്ത്രിയാണ്‌.

ഗോള്‍ഫ്‌ ക്ലബ്‌ മാത്രമല്ല ചട്ടം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ലബുകളും ഏറ്റെടുക്കണമെന്നാണ്‌ സിപിഐയുടെ അഭിപ്രായം. മന്ത്രിസഭയിലും ഇക്കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്‌. മന്ത്രിസഭാ തീരുമാനപ്രകാരമാണ്‌ റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍ ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുത്തത്‌.

സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുകയും കോടതിയില്‍ സര്‍ക്കാറിനെ സംരക്ഷിക്കുകയും ചെയ്യാന്‍ ബാദ്ധ്യസ്ഥനായ അഡ്വക്കറ്റ്‌ ജനറല്‍ ഗോള്‍ഫ്‌ ക്ലബ്‌ കേസില്‍ സ്വീകരിച്ച സമീപനത്തിന്റെ ലക്ഷ്യം ദുരൂഹമാണ്‌- വെളിയം ആരോപിച്ചു. മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും റവന്യൂ സെക്രട്ടറിയെ പിന്തിരിപ്പിക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ ശ്രമിച്ചതായി ആക്ഷേപമുണ്ടെന്നും വെളിയം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+