നിവേദിത എതിര്‍ സത്യവാങ്‌മൂലം നല്‍കും
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് കേസില്‍ നിയമ വകുപ്പ് നല്‍കിയ സത്യവാങ്‌മൂലത്തിനെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ എതിര്‍ സത്യവാങ്‌മൂലം നല്‍കും.
സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെയായിരിക്കും നിവേദിത എതിര്‍ സത്യവാങ്‌മൂലം സമര്‌പ്പിക്കുക. ഇതിനായി ഇവര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
നിവേദിതയ്‌ക്കെതിരെ നിയമവകുപ്പ് നല്‍കിയ സത്യവാങ്‌മൂലം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ശനിയാഴ്‌ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ നിയമവകുപ്പ് സെക്രട്ടറിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന സിപിഐയുടെ ആവശ്യവും യോഗത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications