ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ല: പന്ന്യന്‍ രവീന്ദ്രന്‍
കോഴിക്കോട്: ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എംപി. ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. മുന്നണിയില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് അധോലോകത്തെ വളര്‍ത്താന്‍ സഹായിക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്.
സര്‍ക്കാര്‍ ശംബളം പറ്റുമ്പോള്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണം. അല്ലാതെ പാരവയ്‌ക്കാന്‍ നടക്കരുത്. എത്രവലിയ പ്രമാണിമാരായാലും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്നത് ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. ഇതിനെതിരെയുള്ള ദുഷ്ടപ്രവൃത്തികള്‍ കാണാതിരുന്നുകൂട.
സിപിഎമ്മും സിപിഐയും കമ്മ്യൂണിസ്റ്റ് ബോധമുള്ള പാര്‍ട്ടികളാണ്. തര്‍ക്കമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല- പന്ന്യന്‍ പറഞ്ഞു.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications