Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടിന്റെ സ്വത്തുവിവരം അന്വേഷിക്കണമെന്ന്‌ അഭിഭാഷക പരിഷത്‌

തൃശൂര്‍: മാതാ അമൃതാനന്ദമയിയ്ക്കെതിരെ പ്രസ്താവന നടത്തിയ സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലേയ്‌ക്ക്‌ സംഘപരിവാര്‍ സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത്‌ മാര്‍ച്ച്‌ നടത്തും.

അഴീക്കോടിന്റെ കാപട്യത്തിനെതിരെ സമാനചിന്താഗതിക്കാരെയും മാര്‍ച്ചില്‍ അണിനിരത്തുമെന്ന്‌ പരിഷത്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴീക്കോട്‌ സ്വന്തം നാവ്‌ സിപിഎമ്മിന്‌ വാടകക്കു കൊടുത്തിരിക്കുകയാണ്‌. ഇതിന്‌ തെളിവാണ്‌ അമൃതാനന്ദമയിയ്‌ക്കെതിരായ പ്രസ്‌താവനകള്‍. അമൃതാനന്തമയിക്കെതിരെ പ്രസ്‌താവന നടത്തിയതില്‍ പ്രതിഷേധിച്ച്‌ അഴീക്കോടിന്‌ കത്ത്‌ അയച്ചതിന്റെ പേരില്‍ കേസില്‍ കുടുങ്ങുന്നവര്‍ക്ക്‌ പരിഷത്‌്‌ സൗജന്യ നിയമസഹായം നല്‍കും- ഭാരവാഹികള്‍ അറിയിച്ചു.

വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലാതെ ഗാന്ധിയന്മാര്‍ക്ക്‌ അപമാനമായി ജീവിക്കുന്ന അഴീക്കോട്‌ കേരള ജനതയോടും മാതാ അമൃതാനന്ദമയിയോടും മാപ്പ്‌ പറയണം. അമൃതാനന്ദമയി ഭക്തരില്‍ തീവ്രവാദി സംഘം പ്രവര്‍ത്തിക്കുന്നുവെന്ന പ്രസ്‌താവനയുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണം- പരിഷത്‌ ആവശ്യപ്പെട്ടു.

ആരോപണവിധേയനായ ഒരു എംപിയില്‍ നിന്നും അഴീക്കോട്‌ അടുത്തകാലത്ത്‌ ആഡംബര വസ്‌തുക്കള്‍ സമ്മാനമായി വാങ്ങിയിട്ടുണ്ടെന്ന്‌ പരിഷത്‌ നേതാക്കളായ അഡ്വക്കറ്റ്‌ ബി ഗോപാകൃഷ്‌ണന്‍, അഡ്വക്കറ്റ്‌ രവികുമാര്‍ ഉപ്പത്ത്‌ എന്നിവര്‍ ആരോപിച്ചു. പഞ്ചനക്ഷത്ര സമാനമായ വീട്ടില്‍ താമസിക്കുന്ന അഴീക്കോടിന്റെ സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+